Header Ads

  • Breaking News

    ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും’: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്



    ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി മലയോര ഗ്രാമമായ കോടഞ്ചേരി ടൂറിസം രംഗത്ത് പുതിയ കുതിപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ഇന്ത്യയിൽ നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കുന്നത് മലയാളികളാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇവിടെ ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യമില്ല. നിയമപരമായും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മലയാളികളെ കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകൾ എത്തും. ഇത്‌ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് മന്ത്രി പറഞ്ഞുപുലിക്കയത്തെ കൈരളി എസ്റ്റേറ്റിൽ തയാറാക്കിയ ഓഫ്‌ലൈൻ ട്രാക്കിലൂടെ മന്ത്രിയും ജനപ്രതിനിധികളും ജീപ്പിൽ യാത്ര നടത്തി. കോടഞ്ചേരി പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു, വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ വൈറ്റ് വാട്ടർ കയാക്കിങ്, റാഫ്റ്റിങ്, റെസ്ക്യൂ എന്നിവയിലും പാക്ക് റാഫ്റ്റിങ്ങിലും ക്രാഷ് പരിശീലന കോഴ്സുകൾ ഇവിടെ നൽകും. മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പത്താമത് എഡിഷൻ ഈ മാസം 25 മുതൽ 28 വരെയാണ് നടക്കുക. ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച ഉദ്ഘാടനചടങ്ങിൽ കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, കളക്ടർ സ്നേഹിൽ കുമാർ സിംഗ്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad