Header Ads

  • Breaking News

    വരുമാന വര്‍ധനവിന് വഴിതേടി സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം



    സംസ്ഥാനത്തെ വരുമാന വര്‍ധനവിന് വഴിതേടി സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് മേധാവികളോട് ആവശ്യപ്പെടാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫീസുകള്‍ പരിഷ്‌കരിക്കും. നികുതി ഇതര റവന്യു വര്‍ദ്ധനവിനു നിര്‍ദേശമുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നിരക്ക് വര്‍ധിപ്പിച്ച ഇനങ്ങള്‍ക്ക് വര്‍ധനവ് ഇല്ല . വിദ്യാര്‍ത്ഥികള്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ധനവ് ഇല്ല. പരാതികള്‍ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥ തല സമിതിയുണ്ടാകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ധനകാര്യ, റവന്യു മന്ത്രിമാര്‍ സമിതിയിലെ സ്ഥിരം അംഗങ്ങളാകും. ചീഫ് സെക്രട്ടറി ഉപസമിതി സെക്രട്ടറിയാകും. ഉപസമിതി ശുപാര്‍ശകളില്‍ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനാണ് നടപടി. മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad