Header Ads

  • Breaking News

    കേരള പോലീസ് അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയില്‍ നടന്ന തെറിവിളി, സൈബര്‍ സെല്‍ എസ്ഐമാര്‍ക്കെതിരെ നടപടി സാധ്യത



    തിരുവനന്തപുരം : കേരള പോലീസ് അസോസിയേഷന്‍ ഓണ്‍ലൈന്‍ മീറ്റിങ്ങിനിടയില്‍ തെറിവിളി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്ക് എതിരെ നടപടിക്ക് സാധ്യത. സംസ്ഥാന പ്രസിഡന്റ് സംസാരിക്കുന്നതിനിടെ അനധികൃതമായി മീറ്റിംഗില്‍ കയറി തെറിവിളിച്ച സൈബര്‍ സെല്‍ എസ്‌ഐമാരായ പ്രജീഷ്,സജി ഫിലിപ്പ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സാധ്യത.

    ഇരുവരും പോലീസ് അസോസിയേഷനില്‍ അംഗങ്ങളല്ല. ലിങ്ക് ചോര്‍ത്തിയെടുത്താണ് മീറ്റിങ്ങില്‍ പങ്കെടുത്തത്. ഇരുവരും യൂണിയന്‍ മീറ്റിങ്ങിനായി ഉപയോഗിച്ചത് ഔദ്യോഗിക കമ്പ്യൂട്ടറെന്നാണ് ആക്ഷേപം. കൃത്യ നിര്‍വഹണ സമയത്ത് ഷര്‍ട്ട് ഇല്ലാതെ ഓഫീസില്‍ ഇരുന്നതും അന്വേഷിക്കും. സംഭവം നടക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും സംശയമുണ്ട്. പൊലീസുകാരുടെ ജോലി സമ്മര്‍ദ്ദത്തിലുള്ള അസ്വസ്ഥത പ്രകടിപ്പിക്കലായിരുന്നു ഇരുവരുടേയും ലക്ഷ്യമെന്നാണ് വിവരം.

    കെപിഎ സംസ്ഥാന സമ്മേളന കാര്യങ്ങള്‍ വിശദീകരിക്കാനാണ് ഓണ്‍ലൈന്‍ മീറ്റിങ്ങ് വിളിച്ചത്. പൊലീസുകാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാനായി യൂണിയന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു തെറിവിളി. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.


    No comments

    Post Top Ad

    Post Bottom Ad