Header Ads

  • Breaking News

    മാഹി ആരോഗ്യ വകുപ്പിൻ്റെ പരിശോധന ജീവനക്കാരുടെ ക്വാർട്ടേഴ്സുകളിലും വേണം


    മാഹി: ആരോഗ്യ വകുപ്പിന്റെ പരിരോധന മാഹിയിലെ കടകളിലും മറ്റും പേരിന് നടക്കുന്നുണ്ടെങ്കിലും സർക്കാർ ജീവനക്കാർ താമസിക്കുന്നയിടം ദുരിത പൂർണ്ണം. ആരോഗ്യ വകുപ്പിലെ ടെക്കനിക്കൽ അസിസ്റ്റൻ്റ് ഉൾപ്പെടെ 30 ൽപരം സർക്കാർ ജീവനക്കാരും അവരുടെ കുടുംബവും താമസിക്കുന്ന മാഹി മുണ്ടോക്ക് ഗവ. ക്വാട്ടേഴ്സിലെ കിണറും പരിസരവും മാലിന്യത്തിൻ്റെ കേന്ദ്രമായിക്കിടക്കുകയാണ്. പെട്ടി കടകളിൽ പോലും കയറി നിരങ്ങുന്ന ഈ ഉദ്യോഗസ്ഥൻറെ മൂക്കിന് താഴെ ഉള്ള വൃത്തിഹീനമായ കിണറും മഴക്കാലവെള്ളകെട്ടും കൊതുക് പെരുകിയതും ശ്രദ്ദയിൽ പെടാത്തത് മറ്റു ജീവനക്കാരിൽ അത്ഭുതമായിരിക്കുകയാണ് . കിണറിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത വിധം മലിനമായിരിക്കുന്നു. കിണറും പരിസരവും കാട് പിടിച്ച് മാലിന്യങ്ങൾ നിറഞ്ഞ് അവിടുത്തേക്ക് കടന്നുചെല്ലാൻ പോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. മഴക്കാലമായതോടെ ഡ്രെയിനേജുകൾ അടഞ്ഞ് മലിനജലം പുറത്ത് കെട്ടി കിടക്കുകയാണ്. ജനങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്ത് സാക്രമിക രോഗങ്ങൾ പടരാൻ പോലും എളുപ്പമാണ്. ഇത് അധികാരികളുടെ കണ്ണിൽ പെടാത്തത് ആശ്ചര്യമായിരിക്കയാണ്.

    No comments

    Post Top Ad

    Post Bottom Ad