Header Ads

  • Breaking News

    അമിത ജോലിഭാരം, റോബോട്ട് ‘ആത്മഹത്യ’ ചെയ്തു; അന്വേഷണം തുടങ്ങി



    ജോലി ഭാരവും മാനസിക സമ്മർദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു. ദക്ഷിണ കൊറിയയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

    ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സ് നി‍ർമ്മിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്.

    ആത്മഹത്യ ചെയ്യുന്നതിന് ഏതനും മണിക്കൂറുകൾക്ക് മുമ്പ് സംഭവ സ്ഥലത്ത് റോബോട്ട് നിരീക്ഷണം നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിന്റെ മുകളിൽ നിന്ന വീണ ആഘാതത്തിൽ ചിന്നി ചിതറിയ റോബോട്ടിന്റെ ശരീര ഭാ​ഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ആത്മ​​ഹത്യയുടെ കാരണം പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു.

    സിറ്റി കൗൺസിലിൽ ഡോക്യമെന്ററി ഡെലിവറി, സിറ്റി പ്രമോഷൻ, പ്രാദേശിക നിവാസികൾക്ക് വിവരങ്ങൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഊർജ സ്വലതയോടെ റോബോട്ട് ചെയ്യാറുണ്ടായിരുന്നതായും അധികൃതർ പറഞ്ഞു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണിവരെയാണ് റോബോർട്ടിന്റെ പ്രവർത്തന സമയം.

    No comments

    Post Top Ad

    Post Bottom Ad