Header Ads

  • Breaking News

    മൃഗങ്ങളുടെ ജീവൻ കാക്കാൻ ഓടിയെത്തും അനിമൽ ആംബുലൻസ് സർവീസ്



    കണ്ണൂർ : വന്യമൃഗങ്ങൾക്കോ നിങ്ങളുടെ വളർത്തുമൃഗങ്ങൾക്കോ അടിയന്തരമായി ചികിത്സ വേണമെങ്കിൽ അവർ പറന്നെത്തും, ആംബുലൻസുമായി. കേരളത്തിലെ ആദ്യ അനിമൽ ആംബുലൻസ് സർവീസ് കണ്ണൂരിൽ തുടങ്ങി. പഗ്ഗ് മാർക്ക് വൈൽഡ്‌ ലൈഫ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ് ആണ് മൃഗസംരക്ഷണം മുൻനിർത്തി സർവീസ് ആരംഭിച്ചത്. ആംബുലൻസിൽ കൂടുതൽ സജ്ജീകരണമൊരുക്കേണ്ടതിനാൽ പത്തുദിവസങ്ങൾക്ക് ശേഷമാണ് സർവീസ് തുടങ്ങുക. ആവശ്യക്കാരിൽനിന്ന് ചെറിയ തുക ഈടാക്കും. തെരുവുനായകൾക്ക് പരിക്ക് പറ്റിയത് കണ്ടാലോ ചികിത്സ ആവശ്യമായാലോ ഇവരെ ബന്ധപ്പെടാം. എന്നാൽ ഇതിന്റെ സംരക്ഷണം ഏറ്റെടുക്കാൻ ഒരാൾ തയ്യാറാവണമെന്ന നിബന്ധനയുണ്ട്. വന്യമൃഗങ്ങളെ ആസ്പത്രിയിലെത്തിക്കാൻ തുക ഈടാക്കുന്നതല്ല. ആർക്കും വിവരം അറിയിക്കാം. ആംബുലൻസ് സർവീസിനായി ബന്ധപ്പെടേണ്ട നമ്പർ: 9645079745, 9895876411. ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് കർമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ മൃഗാസ്പത്രി പരിസരത്ത് നടന്ന ചടങ്ങിൽ സജി വയനാട് അധ്യക്ഷനായി. സംഘടനാ സെക്രട്ടറി ബാലകൃഷ്ണൻ, ജില്ലാ വെറ്ററിനറി ഹോസ്പിറ്റൽ സീനിയർ സർജൻ ഡോ. പദ്‌മരാജൻ, തളിപ്പറമ്പ് റെയിഞ്ച് എസ്.എഫ്.ഒ. പ്രദീപ് മുണ്ടേരി, പൗ കണ്ണൂർ മുൻ പ്രസിഡന്റ് സുഷമ പ്രഭു, പഗ്ഗ് മാർക്ക് കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ സബീഷ് എന്നിവർ സംസാരിച്ചു.


    No comments

    Post Top Ad

    Post Bottom Ad