Header Ads

  • Breaking News

    കണ്ണൂരിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു



    കണ്ണൂർ : കക്കാട് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.വാരം ചാലിൽ മെട്ടയിലെ പി. കെ നിഷാദ് (45) ആണ് മരിച്ചത്. കക്കാട് കോർപറേഷൻ സോണൽ ഓഫിസിനു എതിർവശത്തു നിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം ഉയരത്തിലുള്ള റോഡിൽ നിന്നും താഴ്‌ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതിനു ഏതാനും അകലെ നിർത്തിയിട്ട വാഹനമെടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത് ഉടൻ സ്വകാര്യ ആസ്‌പത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു മണിക്കൂറിലേറെ വീണു കിടന്നതായാണ് സൂചന. മൃതദേഹം ജില്ലാ ആസ്‌പത്രി മോർച്ചറിയിലേക്ക് മാറ്റി വാരത്തെ തറവാട്ടു വീട്ടിൽ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പരേതരായ ഒ.വി ഉത്തമൻ്റെയും പി.കെ ശ്രീവല്ലിയുടെയും മകനാണ് ഭാര്യ ജ്യോതി മക്കൾ അഭിനന്ദ്, അനാമിക സഹോദരങ്ങൾ പി കെ ഷീജ, ശരത്ത് കുമാർ, രഞ്ജിമ, പരേതനായ സുധീപ്.


    No comments

    Post Top Ad

    Post Bottom Ad