കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ എം.ഡി.എം.എയുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍
സുല്‍ത്താൻ ബത്തേരി : മൈസൂരു- പൊന്നാനി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസില്‍ നിന്ന് 160.77 ഗ്രാം എം.ഡി.എം.എയുമായി ആയുർവേദ ഡോക്ടർ പിടിയില്‍.
കൊല്ലം കരുനാഗപ്പള്ളി തൊടിയൂർ തഴവ ചിറ്റുമൂല ഇടമരത്തു വീട്ടില്‍ എൻ. അൻവർഷാ (32) ആണ് പിടിയിലായത്. ഇയാള്‍ ദുബൈയില്‍ സ്വന്തമായി ആയുർവേദ സെന്‍റർ നടത്തുന്ന ബി.എ.എം.എസ് ഡോക്ടറാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിവാഹ ആവശ്യത്തിനായി അഞ്ചു മാസം മുമ്ബാണ് നാട്ടില്‍ വന്നത്. ബംഗളൂരില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലേക്ക് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെയാണ് പിടിയിലായത്.
പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയില്‍ അഞ്ചു ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്. 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നു.
അതിർത്തി ഭാഗങ്ങളില്‍ എക്സൈസിന്‍റെ കർശന പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. പ്രിവന്‍റിവ് ഓഫിസർമാരായ എം.എ. രഘു, കെ.എം. ലത്തീഫ്, സിവില്‍ എക്സൈസ് ഓഫിസർമാരായ എം. സുരേഷ്, ആർ.സി. ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No comments
Post a Comment