യാത്രക്കാർക്ക് ആശ്വാസം ; കണ്ണൂർ - ഷൊർണൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ചു
കണ്ണൂർ :- തിക്കിലും തിരക്കിലും ഞെരുങ്ങി കണ്ണൂരിൽ നിന്ന് തെക്കോട്ട് രാവിലെ ട്രെയിൻ യാത്ര ചെയ്തിരുന്ന നാളുകൾക്ക് വിരാമമായി . പരശുറാം എക്സ്പ്രസിന് രണ്ട് അധിക കോച്ചുകളും കണ്ണൂർ - ഷൊർണൂർ അൺറിസർവ്ഡ് എക്സ‌്പ്രസ് സ്പെഷലും വന്നതോടെയാണ് ശ്വാസംമുട്ടിയുള്ള യാത്രയ്ക്ക് ആശ്വാസമായത്.
കണ്ണൂർ-ഷൊർണൂർ എക്സ്പ്രസിന്റെ ആദ്യയാത്ര ഇന്നലെ രാവിലെ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ സ്റ്റേഷൻ മാനേജർ എസ്.സജിത് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചെന്നൈ സോണൽ റെയിൽവേ യൂസേഴ്സ് കൺ സൽട്ടേഷൻ കമ്മിറ്റി അംഗം റഷീദ് കവ്വായി ഉൾപ്പെടെ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുടെയും യാത്രക്കാരുടെയും സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ്.
No comments
Post a Comment