Header Ads

  • Breaking News

    ദേശീയ പാത വികസനത്തിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സഹായം




     ദേശീയ പാത വികസനത്തിന് വീണ്ടും സർക്കാർ പങ്കാളിത്തം. രണ്ട് ദേശീയ പാതകളുടെ വികസനത്തിന് സംസ്ഥാനം ജിഎസ്‌ടി വികസനവും റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപാസ്, കൊല്ലം ചെങ്കോട്ട പാതകളുടെ നിർമാണത്തിൽ സർക്കാർ പങ്കാളിയാകും.രണ്ടു പാത നിര്‍മാണങ്ങള്‍ക്കുമായി 741.35 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനത്തിന് ഉണ്ടാവുക. 44.7 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന എറണാകുളം ബൈപ്പാസ് ദേശീയപാതാ 544 ലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള പദ്ധതിയാണ്. എറണാകുളം ബൈപ്പാസിന് വേണ്ടി മാത്രമായി 424 കോടി രൂപ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കും.

    No comments

    Post Top Ad

    Post Bottom Ad