ജോയിയുടെ കുടുംബത്തിന് വീടുവച്ച് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍.
ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ച ജോയിയുടെ കുടുംബത്തിന് വീടുവച്ച് നല്‍കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍.
മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു.
മാലിന്യം കൊണ്ടുവന്ന് തള്ളുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായം തേടിയതായും മേയര്‍ അറിയിച്ചു.
ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ജോയിയുടെ അമ്മയ്ക്കാണ് പണം അനുവദിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ ജോയിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിരുന്നു. ഈ ഉറപ്പാണ് പാലിക്കപ്പെട്ടത്.
തമ്ബാനൂര്‍ ഭാഗത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയിലാണ് ഒഴുക്കില്‍പ്പെട്ട് ജോയ് മരിച്ചത്.
No comments
Post a Comment