Header Ads

  • Breaking News

    MDMA യും ആയുധങ്ങളും കൈവശം വച്ച കേസ്; വ്ളോഗർ ‘വിക്കി തഗ്ഗ്’കീഴടങ്ങി



    എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ളോഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. 2022ലാണ് എംഡിഎംഎയും തോക്കും കത്തിയും കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ അന്വേഷിച്ച് പോലീസ് ഹിമാചൽ പ്രദേശിൽ വരെ എത്തിയിരുന്നു. കൊല്ലം സ്വദേശിയാണ് വിഘ്‌നേഷ് എന്ന വിക്കി തഗ്ഗ്. ആലപ്പുഴ ചുനക്കര ദേശം മംഗലത്ത് വിഘ്നേഷ് വേണു എന്ന വിക്കി തഗ് എന്ന പേരില്‍ യുട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെ നേടിയിരുന്നു.

    ബെംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മാരക ലഹരിമരുന്നായ മെത്താഫിറ്റമിനും തോക്കും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങളുമായി ഇയാളെയും സുഹൃത്തും നിയമ വിദ്യാര്‍ത്ഥിയുമായ കായംകുളം ഓച്ചിറ കൃഷ്ണപുരം കൊച്ചുമുറി എസ്. വിനീതിനെയും എക്സൈസ് പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad