മൂന്നാം വിക്ഷേപണത്തിനൊരുങ്ങി SSLV
ചെന്നൈ :- ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി) മൂന്നാം വിക്ഷേപണത്തിന് സജ്ജമാകുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെൻ്ററിൽനിന്ന് 29-ന് വിക്ഷേപണം നടത്താനാണ് ആലോചന. പി.എസ്.എൽ.വി ക്കും ജി.എസ്.എൽ.വി.ക്കും പുറമേ ഐ.എസ്.ആർ.ഒ ഉപയോഗിക്കുന്ന മൂന്നാമത്തെ വിക്ഷേപണവാഹനമാണ് എസ്.എസ്. എൽ.വി രണ്ടുമീറ്റർ വ്യാസവും 34 മീറ്റർ ഉയരവുമുള്ള എസ്.എസ്.എൽ.വി ക്ക് 120 ടൺ ഭാരമുണ്ട്. 56 കോടി രൂപയാണ് നിർമാണച്ചെലവ്.
നിർമാണസമയവും വിക്ഷേപണച്ചെലവും വളരെ കുറവാണെന്നതാണ് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാവുന്ന എസ്.എസ്.എൽ.വി യുടെ സവിശേഷത. 2002 ഓഗസ്റ്റിൽ നടന്ന ആദ്യ എസ്.എസ്.എൽ.വി വിക്ഷേപണം പരാജയമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന രണ്ടാം വിക്ഷേപണം വിജയമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥിനികൾ നിർമിച്ച ആസാദി സാറ്റ്-2 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങളാണ് അന്ന് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിച്ചത്.
No comments
Post a Comment