പരിയാരം മെഡിക്കൽ കോളേജിന് സമീപം SYS കണ്ണൂർ ജില്ലാ കമ്മിറ്റി നിർമിച്ച സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ച്
കണ്ണൂർ :- പരിയാരം മെഡിക്കൽ കോളേജിന് സമീപം എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി നിർമിച്ച സാന്ത്വന കേന്ദ്രം ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നാടിന് സമർപ്പിച്ചു. കഴിഞ്ഞ 20 വർഷത്തിലേറെയായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് നടത്തി വരുന്ന സാന്ത്വന സേവന പ്രവർത്തനങ്ങളുടെ സ്ഥിര സംവിധാനമായാണ് തളിപ്പറമ്പ് അൽ മഖറിന്റെ സഹകരണത്തോടെ സാന്ത്വന കേന്ദ്രം പണിതത്.
സമസ്ത വൈസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ പട്ടുവം കെ.പി അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹി ച്ചു. സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ ഇബ്രാഹിം കലീലുൽ ബുഖാരി നിർവ്വഹിച്ചു. ഡോർമെറ്ററി ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഡയാലിസീസ് ബ്ലോ ക്കിൻ്റെ ഉദ്ഘാടനം കെ.സുധാകരൻ എംപിയും ഫാർമസി ഉദ്ഘാടനം എം.വിജിൻ എംഎൽഎയും നിർവഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തി റക്കിയ 'സാഫല്യം' സപ്ലിമെൻ്റ് ഐ സി എഫ് യു എ ഇ നാഷനൽ പ്രസിഡൻറ് മുസ്തഫ ദാരിമി കടാങ്കോട് എ ബി സി ബഷീറിന് നൽകി പ്രകാശനം ചെയ്‌തു. ഉദ്ഘാടനത്തിൻ്റെ ഉപഹാരമായി പരിയാരം മെഡിക്കൽ കോളജിലേക്കുള്ള കസേരകൾ എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹാ സഖാഫി മെഡിക്കൽ കോളജ് സുപ്രണ്ട് ഡോ. കെ.സുധീപിന് കൈമാറി. കർണാടക വഖഫ് ബോർഡ് മുൻ ചെയർമാൻ ഷാഫി സഅദി, കണ്ണൂർ ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരി, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീധരൻ സംസാരിച്ചു. എസ് വൈ എസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം റിപോർട്ട് അവതരിപ്പിച്ചു. സമസ്ത കണ്ണൂർ ജില്ലാ ട്രഷറർ സയ്യിദ് മുഹമ്മദ് സുഹൈൽ അസഖാഫ് മടക്കര സമാപന പ്രാർത്ഥന നിർവഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം അബ്ദുറഹ്മാൻ ബാഖവി SYS സംസ്ഥാന സെക്രട്ടറിമാരായ ആർ പി ഹുസൈൻ, കെ അബ്ദുൽ റഷീദ് നരിക്കോട്, സമസ്ത ജില്ലാ സെക്രട്ടറി അബ്ദുൽ ഹകീം സഅദി, കേരള മുസ്‌ലിം ജമാ അത്ത് കണ്ണൂർ ജില്ലാ പ്രസിഡൻ്റ പി കെ ആലിക്കുഞ്ഞി ദാരിമി, കേരള മുസ്‌ലിം ജമാ അത്ത് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പാനൂർ, സുന്നി മാനേജ്മെൻ്റ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദാരിമി, എസ്എസ്എഫ് സംസ്ഥാന പ്രസിഡൻ്റ് ഫിർദൗസ് ജുറൈജി സഖാഫി, എസ് വൈ എസ് സംസ്ഥാന സമിതി അംഗം ഡോ. നൂറുദ്ദീൻ റാസി, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് സഖാഫി മെരുവമ്പായി, ജില്ലാ സെക്രട്ടറി റഫീഖ് അമാനി തട്ടുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
മയ്യിത്ത് പരിപാലനം, സാന്ത്വനം വളണ്ടിയർമാരുടെ സേവനം, ആംബുലൻസ് സർവീസ്, ഡോർമെറ്ററി, ഡയാലിസിസ് സെൻ്റർ, ഫാർമസി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ ഘട്ടംഘട്ടമായി ലഭ്യമാകും. പരിയാരം മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സാന്ത്വന കേന്ദ്രത്തിലെ സേവനങ്ങൾ ഉപകരിക്കും.
No comments
Post a Comment