Header Ads

  • Breaking News

    മിനിമം 10000 രൂപ പെന്‍ഷന്‍:ഏകീകൃത പെൻഷൻ പദ്ധതിയെ എതിർക്കില്ല; കേരളവും നടപ്പിലാക്കിയേക്കും



    ഡല്‍ഹി: കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അംഗീകരിച്ച ഏകീകൃത പെൻഷൻ പദ്ധതി (യു പി എസ്) കേരളത്തിനും താല്‍പര്യമുള്ള വിഷയം. വിവിധ കേന്ദ്ര സർക്കാർ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേരള സർക്കാർ ഈ വിഷയത്തില്‍ എതിർപ്പ് ഉന്നയിച്ചേക്കില്ല. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പഴയ പെൻഷൻ പദ്ധതി (ഒ പി എസ്) പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളികൊണ്ടാണ് പുതിയ തീരുമാനം. അതേ സമയം 2004 മുതലുള്ള പുതിയ പെൻഷൻ പദ്ധതി (എൻപിഎസ്) നിലനിൽക്കും.

    കേന്ദ്ര സർക്കാറിന്റെ മാതൃക പിന്തുടർന്ന് സംസ്ഥാന സർക്കാരും ഈ വഴിക്ക് നീങ്ങിയേക്കുമെന്നാണ് സൂചന. വലിയ വിമർശനങ്ങള്‍ ഉയരുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു പുതിയ പദ്ധതി കൊണ്ടുവരുമെന്ന ധനമന്ത്രി കെഎൻ ബാലഗോപാൽ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ പങ്കാളിത്ത പെന്‍ഷന്‍ സംവിധാനത്തില്‍ ഇടത് സംഘടനയില്‍ നിന്ന് തന്നെ ഉയരുന്ന എതിർപ്പ് മറികടക്കാന്‍ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad