120 കോടി ജനങ്ങളുള്ള രാജ്യത്ത് ഒളിംപിക്‌സിന് ഒരു സ്വര്‍ണമെഡലില്ല.. സുഹൃത്തുക്കളെ, ഈ അവസ്ഥ മാറും; 11 വര്‍ഷം മുന്‍പുള്ള മോദിയുടെ പ്രസംഗം വൈറലാകുന്നു
ഒളിംപിക്‌സില്‍ സ്ഥിരമായി രാജ്യം നേരിടുന്ന ദയനീയാവസ്ഥ വ്യക്തമാക്കി 2013-ലെ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വൈറലാകുന്നു. അന്ന് 120 കോടിയായിരുന്നു ജനസംഖ്യ. ഇന്നത് 130 കോടിയോടടുത്താണ്. പക്ഷേ ഒളിംപിക്‌സിലെ മെഡല്‍ മാത്രം അന്നുമിന്നും ഒന്നു തന്നെ. ഒരു സ്വര്‍ണ മെഡല്‍ പോലും ഇന്ത്യയ്ക്കില്ല. ആരാണ് ഇതിനുത്തരവാദി? പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്നെ ഒരു പഴയ പ്രസംഗത്തിലെ വാക്കുകള്‍ പരിശോധിക്കാം. അതിങ്ങനെയാണ്. ‘120 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത്, ഒളിംപിക്‌സ് ഗെയിംസ് നടക്കുമ്പോഴെല്ലാം ടിവിയിലും പത്രങ്ങളിലും രാഷ്ട്രീയക്കാര്‍ക്കിടയിലും സാധാരണക്കാരിലും വലിയ ചര്‍ച്ചകള്‍ നടക്കുന്നു. ഇത്രയും വലിയ രാജ്യത്തിന് സ്വര്‍ണ മെഡലൊന്നും ലഭിക്കാത്തതെന്ത്? ഇത്രയും വലിയ രാജ്യത്തിന് മെഡലുകള്‍ നാമമാത്രമാകുന്നതെന്താണ്? ലോകത്തിലെ മറ്റു ചെറിയ രാജ്യങ്ങള്‍ പോലും നേട്ടങ്ങള്‍ കൊയ്യുന്നു. പക്ഷേ, എന്തുകൊണ്ട് നമുക്ക് കിട്ടുന്നില്ല.ഞാന്‍ ഈ സാഹചര്യത്തെ ചോദ്യം ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. ഈ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം എന്നെങ്കിലും കായികരംഗത്തിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടോ? സുഹൃത്തുക്കളെ ഞാന്‍ പറയട്ടെ, നമ്മുടെ സൈനികര്‍ക്ക് ഈ ജോലി ചെയ്യാവുന്നതേ ഉള്ളൂ. പുതുതായി റിക്രൂട്ട് ചെയ്യുന്ന സൈനികരെ കൃത്യമായി മോണിറ്റര്‍ ചെയ്യുകയാണെങ്കില്‍, അതായത് സൈനികരില്‍ കായിക ശേഷിയുള്ളവരെ പ്രത്യേകം സംരക്ഷിക്കണം. അവരെ പരിശീലിപ്പിക്കണം. സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളോട് പറയട്ടെ 5 വര്‍ഷത്തിനുള്ളില്‍ നമ്മുടെ സൈനികര്‍ക്ക് മാത്രം ചുരുങ്ങിയത് 10 സ്വര്‍ണ മെഡലുകളെങ്കിലും രാജ്യത്തിനായി കൊണ്ടുവരാന്‍ കഴിയും. അതിനായിരിക്കും എന്റെ പ്രയത്‌നം.- മോദി വാക്കുകള്‍ ചുരുക്കി.പക്ഷേ 2013-ലെ ആ പ്രസംഗത്തിനു ശേഷം പിന്നീട് 11 വര്‍ഷവും മോദി തന്നെയായിരുന്നു നമ്മുടെ പ്രധാനമന്ത്രി. പക്ഷേ ഒളിംപിക്‌സിലെ രാജ്യത്തിന്റെ പ്രകടനം മാത്രം മുകളില്‍ നിന്നും താഴോട്ട്. ടോക്കിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണം ലഭിച്ച ഇന്ത്യയ്ക്ക് പാരീസ് ഒളിംപിക്‌സില്‍ ലഭിച്ചത്. വെള്ളിയും വെങ്കല മെഡലുകളും മാത്രം. പഴയ വീരവാദവുമായി മോദിയേയും എവിടെയും കാണുന്നില്ല.
No comments
Post a Comment