ഓൺലൈൻ തട്ടിപ്പ് ; കണ്ണാടിപ്പറമ്പ് സ്വദേശിക്ക് 12.5 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
കണ്ണാടിപ്പറമ്പ് :- ഓൺലൈൻ തട്ടിപ്പ് വഴി കണ്ണാടിപ്പറമ്പ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയതായി പരാതി. യൂണിയൻ ബാങ്ക് മട്ടന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം പലതവണകളായി തുക പിൻവലിച്ചതായി മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഫോണിലേക്ക് സന്ദേശം വന്നതിന് പിന്നാലെയാണ് പണം പിൻവലിച്ചതായി കണ്ടത്. പോലീസ് കേസ് രെജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment