സർക്കാർ ഓഫീസുകളിൽ സ്ത്രീകൾക്കെതിരായ അതിക്രമം: മൂന്ന് വർഷത്തിനിടെ 126 പരാതികൾ
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ വനിതകൾക്ക് എതിരായ അതിക്രമത്തിൻ്റെ കണക്കുകൾ പുറത്ത്. മൂന്ന് വർഷത്തിനിടെ 126 പരാതികൾ ലഭിച്ചതിൽ 26 പരാതികളിൽ പരിഹാരം കണ്ടെത്തിയിട്ടില്ല.
വനിതാ പൊലീസ് ഉദ്യോഗസ്ഥരും അതിക്രമം നേരിട്ടുണ്ടെന്നാണ് സർക്കാർ രേഖ. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പരാതി. 31 പരാതികളാണ് തലസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
എറണാകുളത്ത് 15, തൃശൂർ 14, മലപ്പുറം 10 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ നിന്നും ലഭിച്ചിട്ടുള്ള പരാതികൾ. 126 പരാതികളിൽ 26 പരാതികളിൽ ഇനിയും തീർപ്പ് കൽപ്പിക്കാനുണ്ട്. ബാക്കി 100 പരാതികൾ പരിഹരിച്ചു എന്നാണ് സർക്കാറിന്റെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നത്.
No comments
Post a Comment