Header Ads

  • Breaking News

    ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം; 17 പേര്‍ വെന്തുമരിച്ചു



    ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ വന്‍ തീപിടിത്തം. അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ 17പേര്‍ മരിക്കുകയും നാല്‍പ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.

    തീപിടിത്തത്തില്‍ മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനംതൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

    No comments

    Post Top Ad

    Post Bottom Ad