Header Ads

  • Breaking News

    പ്രയുക്തി 2024' മിനി തൊഴില്‍ മേള 24-ന്


     
    പ്രയുക്തി 2024' മിനി തൊഴില്‍ മേള  24-ന് നടക്കുന്നു

    ആലപ്പുഴ ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മിനി തൊഴില്‍ മേള 'പ്രയുക്തി 2024' ഓഗസ്റ്റ് 24-ന് ആലപ്പുഴ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും.
    പതിനഞ്ചില്‍പരം സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറിലധികം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിക്കുന്നത്. 

    ജോലി ഒഴിവുകൾ 

    ബാങ്കിംഗ്, ഫിനാന്‍സ്, അക്കൗണ്ട്സ്, സെയില്‍സ്, മാര്‍ക്കറ്റിംഗ്, അഡ്മിനിസ്ട്രേഷന്‍, എച്ച്.ആര്‍, ഐ.ടി എഡ്യൂക്കേഷന്‍, ഓട്ടോമോബൈല്‍സ് വിഭാഗങ്ങളിലുള്ള തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും.

    യോഗ്യത വിവരങ്ങൾ 
    എസ.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, ഡിപ്ലോമ ഐ.ടി.ഐ. അല്ലെങ്കില്‍ അതില്‍ കൂടുതലോ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും റിസള്‍ട്ട്  കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം.

    എങ്ങനെ പങ്കെടുക്കാം 

     പങ്കെടുക്കാനായി എന്‍.സി.എസ് പോര്‍ട്ടലില്‍ (https://rb.gy/jhz9f9, www.ncs.gov.in.) രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ലഭിക്കുന്ന എന്‍.സി.എസ് ഐഡിയും അഞ്ച് ബയോഡേറ്റയുമായാണ് എത്തേണ്ടത്. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. 
    വിവരങ്ങള്‍ക്ക് 0477-2230624, 04772230624, 8304057735

    No comments

    Post Top Ad

    Post Bottom Ad