ആലപ്പുഴയിലെ 22 വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ. പെൺകുട്ടിയുടെ ശരീരത്തിൽ ധാരാളം മുറിവുകൾ ഉള്ളതായും കുട്ടിയുടെ മാതാവ് പറഞ്ഞു. കായംകുളം പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് പെൺകുട്ടിയുടെ അമ്മയും കുടുംബവും.അതേസമയം മൃതദേഹം കാണാൻ ഭർത്താവ് മുനീറിനെ അനുവദിച്ചില്ല. കബറടക്കത്തിന് എത്തിയ മുനീറിനെ ബന്ധുക്കൾ കയ്യേറ്റം ചെയ്തു. ആത്മഹത്യ എന്നുതന്നെയാണ് പൊലീസ് നിഗമനമെങ്കിലും ഗാർഹികപീഡനം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. നാല് മാസം മുൻപായിരുന്നു ആസിയയുടെയും മുനീറിന്റെയും വിവാഹം. ദന്തൽ ടെക്‌നീഷ്യനായി മൂവാറ്റുപുഴയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് മുനീർ (30) വൈശ്യ ബാങ്ക് ഗോൾഡ് ലോൺ സെക്ഷനിൽ ജോലി ചെയ്യുകയാണ്.ആസിയയുടെ വിവാഹത്തിന് ഒരു മാസം മുന്‍പായിരുന്നു പിതാവ് മരിച്ചത്. നാല് മാസം മുന്‍പായിരുന്നു ആസിയയുടെ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇത്. നേരത്തെ ഉറപ്പിച്ചിരുന്ന വിവാഹം പിതാവിന്റെ മരണത്തിന് ഒരു മാസത്തിന് ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തില്‍ ആസിയ അതീവ ദുഃഖിതയായിരുന്നു.
മൂവാറ്റുപുഴയില്‍ ദന്തല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ. ആഴ്ചയിലൊരിക്കലാണ് ഇവര്‍ ഭര്‍തൃവീട്ടില്‍ എത്താറുള്ളത്. ഭര്‍ത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
No comments
Post a Comment