വീടിന്റെ ഗേറ്റ് അടയ്ക്കവേ മറിഞ്ഞ് വീണു, പതിച്ചത് റോഡിലൂടെ പോയ 3 വയസുകാരിയുടെ ദേഹത്ത്, ദാരുണാന്ത്യം
മുംബൈ : വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പുണെ പിംപ്രി ചിഞ്ച് വാഡിലാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. മൂന്ന് കുട്ടികളാണ് ദൃശ്യങ്ങളിലുളളത്. ഒരു കുട്ടി സൈക്കിൾ വീടിന്റെ മുറ്റത്തേക്ക് കയറ്റിവെച്ച ശേഷം ഗെയിറ്റ് അടയ്ക്കുകയായിരുന്നു. ഗേറ്റ് പെട്ടന്ന് റോഡിലേക്ക് മറിഞ്ഞു. ഈ സമയത്ത് റോഡിലൂടെ വരികയായിരുന്നു മൂന്ന് വയസുകാരിയുടെ മുകളിലേക്കാണ് ഗേറ്റ് മറിഞ്ഞ് വീണത്. കുട്ടി തൽക്ഷണം മരിച്ചു.
No comments
Post a Comment