ഗ്രാമങ്ങളിലൂടെ ഓടിക്കാന്‍ 305 മിനി ബസ്സുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി
ഗ്രാമങ്ങളിലൂടെയുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഇതിനായി 305 മിനി ബസ്സുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി ഓര്‍ഡര്‍ നല്‍കി. ടാറ്റ, അശോക് ലൈലാന്റ്, ഐഷര്‍ എന്നീ കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കി. ഒക്ടോബറില്‍ ബസ്സുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.33 സീറ്റുകളുള്ള മിനി ബസ്സുകള്‍ ടാറ്റയില്‍ നിന്നും 36 സീറ്റ് ബസ്സുകള്‍ അശോക് ലൈലാന്റില്‍ നിന്നും 28 സീറ്റ് ബസ്സുകള്‍ ഐഷറില്‍ നിന്നും വാങ്ങും. മൈലേജ് കൂടുതലാണ് എന്നതാണ് മിനി ബസ്സുകളുടെ ഗുണം. ഗ്രാമീണ റൂട്ടുകളില്‍ മിനി ബസ് ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കാനും പ്രധാന കാരണമിതാണ്. രണ്ട് ഡോറുകളുള്ള മിനി ബസ്സുകളാണ് വാങ്ങുന്നത്.മിനി ബസ് വാങ്ങുന്നതിനെ തൊഴിലാളി സംഘടനകളടക്കം എതിര്‍ക്കുന്നുണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. നേരത്തെയുണ്ടായ പ്രതിസന്ധി ഓര്‍മ്മിപ്പിച്ചാണ് സംഘടനകള്‍ കോര്‍പ്പറേഷനെ ഇതില്‍ നിന്ന് എതിര്‍ക്കുന്നത്. ഇതിനിടെ കെഎസ്ആര്‍ടിസി മിനി ബസ്സുകള്‍ വാങ്ങുന്നത് കൃത്യമായ പഠനം നടത്താതെയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
No comments
Post a Comment