Header Ads

  • Breaking News

    വിവാഹം ആയില്ലേ?’; നിരന്തരം ചോദിച്ചുകൊണ്ടിരുന്ന അയൽക്കാരനെ 45കാരൻ കൊലപ്പെടുത്തി




    വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ഇരിയാന്‍റോയുടെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ആക്രമണത്തിന്‍റെ കാരണം വ്യക്തമായത്. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താണ് കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരൻ നിരന്തരം പരിഹസിച്ചതിൽ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലിൽ പാർലിന്ദുഗൻ സിരേഗർ സമ്മതിച്ചു.


    No comments

    Post Top Ad

    Post Bottom Ad