തീവണ്ടികളിലെ 'ലേഡീസ് കോച്ചിൽ' പുരുഷൻമാർ ; 500 രൂപ പിഴയുമായി റെയിൽവേ
കണ്ണൂർ :- അകത്തും പുറത്തും ലേഡീസ് എന്ന് എഴുതിവെച്ചിട്ടും തീവണ്ടികളിലെ 'ലേഡീസ് കോച്ചിൽ' പുരുഷൻമാർ കയറുന്നു. പരാതി ഏറിയതിനെ തുടർന്ന് 500 രൂപ പിഴയുമായി റെയിൽവേയും പിന്നാലെയുണ്ട്. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ സെക്ഷൻ 162 പ്രകാരം ചുരുങ്ങിയത് 500 രൂപ വരെ പിഴ ഇടാക്കാം. കഴിഞ്ഞ വർഷം 2424 പേരിൽനിന്ന് 9.11 ലക്ഷംരൂപയും 2022-ൽ 1153 പേരിൽ നിന്ന് 4.70 ലക്ഷം രൂപയും പിഴ ഈടാക്കി.
സ്ത്രീകൾക്കായി സംവരണം ചെയ്ത കോച്ചുകളിൽ പുരുഷൻമാർ കയറിയാൽ പരാതി പറയാൻ തീവണ്ടികളിൽ ആർ.പി.എഫ് ഇല്ലാത്തതും തിരിച്ചടിയാണ്.
തിരക്കിനിടയിൽ കോച്ച് മാറി അബദ്ധത്തിൽ കയറുന്നവരു മുണ്ട്. പരശുറാം, വഞ്ചിനാട്, വേണാട് ഉൾപ്പെടെ കേരളത്തി ലോടുന്ന 12 തീവണ്ടികളിൽ രണ്ടു വീതവും മലബാർ, മാവേലി, ഏറനാട് എക്സ‌്‌പ്രസുകളിൽ ഒന്നുവീതവും ലേഡീസ് കോച്ചു കളുണ്ട്. സുരക്ഷയുടെ ഭാഗമാ യി ലേഡീസ് കോച്ചുകൾ മധ്യ ത്തിലും പിറകിൽ ഗാർഡിനോ ട് ചേർന്നുമായിരിക്കും ഉണ്ടാ വുക. ഇതിൽ മാറ്റം വരുമ്പോഴാ ണ് മാറിക്കയറലും പ്രശ്‌നങ്ങളും വരുന്നത്.
No comments
Post a Comment