കെട്ടിടനികുതി മുൻകൂറായി അടയ്ക്കുന്നവർക്ക് 5% ഇളവ് ; അടുത്ത വർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം :- പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വാർഷിക വസ്‌തുനികുതി (കെട്ടിടനികുതി) സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസമായ ഏപ്രിൽ 30ന് അകം മുൻകൂറായി അടയ്ക്കുന്നവർക്ക് 5% ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. അടുത്ത വർഷം ഏപ്രിൽ മുതലാണു പ്രാബല്യം. ഇതിനായി കേരള പഞ്ചായത്തീരാജ്, കേരള മുനിസിപ്പാലിറ്റി നിയമങ്ങളിലെ വസ്തുനികുതി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടനികുതി സാധാരണ ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയും ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയും എന്നിങ്ങനെ 2 അർധവർഷങ്ങളായിട്ടാണ് ഈടാക്കുന്നത്. പൊതുവേ ജനങ്ങൾ അർധവർഷത്തിൻ്റെ അവസാനമാണ് നികുതി അടയ്ക്കുന്നത്. ഇതുകാരണം ആദ്യ മാസങ്ങളിലെ ചെലവുകൾ നടത്താൻ തദ്ദേശ സ്ഥാപനങ്ങൾ പ്രയാസം നേരിടുന്നു. അതിനാൽ അർധവർഷത്തെ ആദ്യ മാസങ്ങളിൽ തന്നെ വസ്‌തുനികുതി അടയ്ക്കാൻ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണു നടപടി.
No comments
Post a Comment