Header Ads

  • Breaking News

    സ്‌ക്രൂഡ്രൈവറിനകത്തും പ്ലാസ്റ്റിക് പൂക്കളിലാക്കിയും സ്വര്‍ണക്കടത്ത്, പരിശോധനയില്‍ യുവതിയില്‍ നിന്നും പിടികൂടിയത് 61 ലക്ഷം രൂപയുടെ സ്വര്‍ണം



    ഒറ്റനോട്ടത്തില്‍ ഒരു സാധാരണ സ്‌ക്രൂഡ്രൈവറും പ്ലാസ്റ്റിക് പൂക്കളുമാണെന്നേ തോന്നൂ, എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പരിശോധിച്ച കസ്റ്റംസ് പിടികൂടിയത് 61 ലക്ഷം രൂപയുടെ സ്വര്‍ണം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുവൈത്തില്‍ നിന്നും നെടുമ്പാശ്ശേരിയിലെത്തിയ ബെംഗളൂരു സ്വദേശിനിയായ മുബീനയാണ് അനധികൃത സ്വര്‍ണക്കടത്തിന് കസ്റ്റംസിന്റെ പരിശോധനയെ തുടര്‍ന്ന് അറസ്റ്റിലായത്.കണ്ടാല്‍ പ്രത്യേകിച്ചു സംശയമൊന്നും തോന്നാത്ത സ്‌ക്രൂഡ്രൈവറിലെ പിടിയ്ക്കുള്ളില്‍ അതിവിദഗ്ധമായി സ്വര്‍ണം തിരുകി കയറ്റിയായിരുന്നു കടത്ത്. 26-ഓളം വയറുകളും കമ്പികളും വളച്ചാണ് പ്ലാസ്റ്റിക് പൂക്കളുടെ ബൊക്കെ തയാറാക്കിയിരിക്കുന്നത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ ഇലകളില്‍ സ്റ്റീല്‍ കളര്‍ പൂശുകയും പ്ലാസ്റ്റിക് കവര്‍ മീതെ ചുറ്റുകയും ചെയ്തിരുന്നു. സംഭവത്തില്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കസ്റ്റംസ് യുവതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്. സ്വര്‍ണക്കടത്തിന് യുവതിയെ സഹായിച്ചവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

    No comments

    Post Top Ad

    Post Bottom Ad