9 വര്‍ഷത്തെ പ്രണയം, ആഗ്രഹം പോലെ ഗുരുവായൂരില്‍വെച്ച് കല്ല്യാണം; ഇത് ചരിത്രത്തില്‍ ആദ്യം; സ്‌റ്റെല്ലയും സജിത്തും ഇനി ഒരുമിച്ച് മുന്നോട്ട്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്‌റ്റെല്ലയും സജിത്തും. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി.
ഓഗസ്റ്റ് 18നായിരുന്നു പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ മലപ്പുറം സ്വദേശി സജിത്താണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാര്‍ത്തി ഒപ്പംകൂട്ടിയത്. ഗുരുവായൂര്‍ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹമാണ് സ്റ്റെല്ലയുടേയും സജിത്തിന്റേയും.
No comments
Post a Comment