തളിപ്പറമ്പിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ; നിരവധി പേർക്ക് പരിക്ക്
തളിപ്പറമ്പ് :- തളിപ്പറമ്പിൽ ദേശീയപാതയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. തൃച്ഛംബരത്തിനും ഏഴാംമൈലിനുമിടയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 11.10 മണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോടേക്ക് പോകുന്ന റൈൻ ഡ്രോപ്പ്സ് ബസ്സും കണ്ണൂരിൽ നിന്ന് പയ്യന്നൂർ പോകുന്ന മൂകാംബിക ബസ്സും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഇരു ബസുകളിലെയും ഡ്രൈവർമാർക്കും മറ്റു രണ്ടുപേർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി. യാത്രക്കാരായ 30 ഓളം പേരെ തളിപ്പറമ്പിലെ ലൂർദ്ദ്, സഹകരണാശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തളിപ്പറമ്പ് പോലീസും ഫയർഫോഴ്‌സുമെത്തിയാണ് ദേശീയ പാതയിൽ വാഹനഗതാഗതം പുന:സ്ഥാപിച്ചത്.
No comments
Post a Comment