ഗതാഗത കുരുക്കിന് പരിഹാരം ; പുതിയതെരു - കണ്ണോത്തുംചാൽ മിനി ബൈപ്പാസ് യഥാർത്ഥ്യമാകുന്നു , വിജ്ഞാപനം പുറപ്പെടുവിച്ചു
കണ്ണൂർ :- ദേശീയപാതയിലെ യാത്ര സുഗമമാക്കാൻ മിനി ബൈപ്പാസ് വരുന്നു. പുതിയതെരു സ്റ്റൈലോ കോർണർ മുതൽ കക്കാട്, ധനലക്ഷ്മി ആസ്പത്രി കവല വഴി കണ്ണോത്തുംചാൽ കവല വരെയുള്ള നിലവിലെ റോഡാണ് വീതികൂട്ടി നവീകരിക്കുന്നത്. ഇതിനായി ഭൂമിയേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലുള്ള റോഡിൻ്റെ ഇരുവശങ്ങളിലുമായി ഒരുമീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. കണ്ണൂർ-രണ്ട്, എളയാവൂർ, പുഴാതി, ചിറക്കൽ വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. 7.025 കി.മീറ്ററാണ് റോഡിൻ്റെ ദൂരം. മൊത്തം ആവശ്യമുള്ളത് 47,316 ഹെക്ടർ ഭൂമിയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കി പരമാവധി വേഗത്തിൽ ദേശീയപാതയിലൂടെ സുഗമമായ യാത്ര, അപകടഭീഷണി ഒഴിവാക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
800 കുടുംബങ്ങളുടെ ഭൂമി നഷ്ടമാകും. 41 വീടുകളെ പൂർണമായും 103 കെട്ടിടങ്ങളെ ഭാഗികമായും ബാധിക്കും. താമസ സ്ഥലങ്ങൾ കൂടാതെ റേഷൻകട, അങ്കണവാടി, വിദ്യാലയങ്ങൾ, വ്യവസായ യൂണിറ്റുകൾ, റോഡുകൾ, മതിലുകൾ, പ്രവേശനകവാടങ്ങൾ, കാർഷികസമ്പത്ത്, ഏഴ് കിണറുകൾ എന്നിവയെയും ബാധിക്കും. സർക്കാർ സ്ഥാപനങ്ങൾ ചേർന്ന സ്ഥലവും കെട്ടിട മുൻ ഭാഗങ്ങളും. ബഹുനിലക്കെട്ടിടങ്ങളാണ് ഏറെയും. ഏറ്റെടുക്കേണ്ട സ്ഥലമുടകളിൽ 168 പേർക്ക് വേറെ ഭൂമിയില്ല. 219 പേരുടേത് പരമ്പരാഗത ഭൂമിയാണ്. ഉപജീവനമാർഗത്തെ ബാ ധിക്കുന്നത് 56 പേർക്കാണ്. മരങ്ങളും ചെടികളും പരമാവധി സംരക്ഷിക്കുകയും ആവശ്യമായ ഓവുചാലുകൾ നിർമിച്ച് നീരൊഴുക്ക് ക്രമീകരിക്കുകയും വേണം. മതിയായ പ്രതിഫലവും പുനരധിവാസവും നൽകിയായിരിക്കും ഏറ്റെടുക്കുക. പൂർണമായോ ഭാഗികമായോ ഭൂമി നഷ്ടപ്പെടുന്നത് 38, പൂർണമായോ ഭാഗികമായോ കെട്ടിടങ്ങൾക്കുണ്ടാ കുന്ന നഷ്ടവും കേടുപാടുകളും 40. ആക്ഷേപങ്ങളുണ്ടെങ്കിൽ 15 ദിവസത്തിനകം രേഖമൂലം കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി സ്പെഷ്യൽ തഹസിൽദാർ (എൽ.എ) മുഖേന അപേക്ഷിക്കണം.
No comments
Post a Comment