Header Ads

  • Breaking News

    സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്



    സംസ്ഥാനത്ത് അതിശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും തെക്കൻ കേരളത്തിനും മുകളിലായി ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം സംസ്ഥാന വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മോശം കാലാവസ്ഥയായതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad