Header Ads

  • Breaking News

    ഏഴാംക്ലാസ് പരീക്ഷയ്ക്കെത്തി ഇന്ദ്രൻസ്; അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി


    ഏഴാംക്ലാസ് തുല്യതാ പരീക്ഷയ്ക്കെത്തിയ നടൻ ഇന്ദ്രൻസിന്റെ വിശേഷങ്ങളാണ് എങ്ങും. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ പഠനം പുനരാരംഭിച്ച ഇന്ദ്രൻസിന്റെ വാർത്തകൾ നേരത്തെ തന്നെ ചർച്ച ആയിരുന്നു. അറുപത്തിയെട്ടാം വയസിലാണ് അദ്ദേഹം വീണ്ടും പഠിക്കാൻ തീരുമാനിച്ചത്. ഇന്ദ്രൻസിന് അഭിനന്ദനങ്ങൾ അറിയിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്.ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. ജില്ലയിൽ നിന്ന് 896 പേരാണ് ഇന്ദ്രൻസിനൊപ്പം പരീക്ഷയെഴുതാൻ എത്തിയത്. കുട്ടിക്കാലത്ത് പഠിക്കാൻ കഴിയാത്തവർക്ക് അവരുടെ ആഗ്രഹം സഫലമക്കാനും അടിസ്ഥാന വിദ്യാഭ്യാസം നേടാനുമുള്ള അവസരമൊരുക്കുകയാണ് സാക്ഷരതാ മിഷനിലൂടെ സർക്കാർ. രണ്ട് ദിവസങ്ങളിലായി ആറ് വിഷയങ്ങളിൽ പരീക്ഷ നടക്കും. ഏഴാം ക്ലാസ് തുല്യതാപരീക്ഷ വിജയിച്ചാൽ പത്താം തരാം തുല്യതാ കോഴ്സിലേക്ക് നേരിട്ട് ചേരാം. നാലാം തരം തുല്യതാ പരീക്ഷ എഴുതുന്നത് 55 പേരാണ്. ഇംഗ്ലീഷ് ഉൾപ്പടെ നാല് വിഷയങ്ങളിലാകും അവർക്ക് പരീക്ഷ. നവചേതന പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട 519 പേർ നാലാംതരം തുല്യതാപരീക്ഷ എഴുത്തും.

    No comments

    Post Top Ad

    Post Bottom Ad