തോട്ടിൽ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി ; നടപടി വേണമെന്ന് നാട്ടുകാർ
തളിപ്പറമ്പ് :- ജനവാസ കേന്ദ്രത്തിലെ തോട്ടിൽ ശുചിമുറി മാലിന്യം ഒഴുക്കിയതായി പരാതി. തൃച്ചംബരത്തിന് സമീപം പാലകുളങ്ങരയിലെ തോട്ടിലാണ് കഴിഞ്ഞ ദിവസം ശുചിമുറി മാലിന്യം ഒഴുക്കിയതായി കണ്ടത്. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുള്ള പൂന്തുരുത്തി തോടിൻ്റെ ഭാഗമായി ഒഴുകുന്ന തോടാണിത്. നാട്ടുകാർ സംഘടിച്ച് പരിശോധന നടത്തിയപ്പോൾ മന്നയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നാണ് മാലിന്യം ഒഴുക്കി വിട്ടതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് പരാതി നൽകി. മാലിന്യം ഒഴുക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് മുൻപും പലതവണയായി മാലിന്യം തള്ളിയവർക്കെതിരെ നടപടികൾ സ്വീ കരിക്കാത്തതിനെ തുടർന്നാണ് ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുന്നതെന്ന് യോഗം ചൂണ്ടികാട്ടി.
No comments
Post a Comment