എക്സ് പണിമുടക്കി; പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമെന്ന് ഉപയോക്താക്കൾ
മൈക്രോബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ എക്സിന്റെ പ്രവർത്തനം ലോകമെമ്പാടും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോം പ്രവർത്തന രഹിതമാണെന്ന് ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കൾ പരാതിപ്പെട്ടു.
കണ്ടന്റ് പോസ്റ്റ് ചെയ്യാനും ഫീഡ് റീ ഫ്രഷ് ചെയ്യാനും കഴിയുന്നില്ലെന്നാണ് ഉപയോക്താക്കൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് എക്സ് പ്രവർത്തനരഹിതമായത്. യുഎസിൽ 36 ,000 ലധികം ഉപയോക്താക്കളെ ഇത് ബാധിച്ചു.
ഇന്ത്യയ്ക്കും യുഎസ്സിനും പുറമെ യുകെ, കാനഡ അടക്കമുള്ള മാറ്റ് ചില രാജ്യങ്ങളിലും എക്സ് പ്രവർത്തന രഹിതമായി. ആപ്പിന്റെ പ്രവർത്തനം തടസ്സപ്പെടാനുണ്ടായ കാരണം അവ്യക്തമാണ്.
ഏതാനും ആഴ്‌ചകൾക്ക് മുമ്പ് ഇലോൺ മസ്‌കും യുഎസ് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സ്‌പേസ് സംഭാഷണം ഇടയ്ക്ക് തടസ്സപ്പെട്ടിരുന്നു. ഇത് “വലിയ” സൈബർ ആക്രമണമാണെന്നാണ് മസ്ക് അന്ന് പ്രതികരിച്ചത്. ഇന്ന് എക്സിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് പിന്നിലും ഇത്തരം സൈബർ ആക്രമണം ആണോ എന്ന സംശയവും ഇപ്പോൾ ഉയരുന്നുണ്ട്.
No comments
Post a Comment