Header Ads

  • Breaking News

    തട്ടിപ്പ് സന്ദേശങ്ങള്‍ എത്തില്ല; ഉപയോക്താക്കള്‍ക്കായി സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്


     ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

    വാട്ട്സ്ആപ്പില്‍ പുതുതായി എത്തുന്ന ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നവയുമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

    അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സ്വകാര്യത ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും. ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തില്ല.

    അജ്ഞാത സന്ദേശങ്ങള്‍ ഒരു നിശ്ചിത പരിധി കവിയുകയാണെങ്കില്‍ തടയും. സ്പാം പരിമിതപ്പെടുത്തി ഡിവൈസിന്റെ പെര്‍ഫോര്‍മെന്‍സ് മെച്ചപ്പെടുത്താനും ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad