വരുമാനം മുഴുവന്‍ തട്ടിയെടുത്തു, പരാതിപ്പെട്ടപ്പോള്‍ കൈയൊഴിഞ്ഞ് ഫേസ്ബുക്ക്; പണികിട്ടിയത് കൊല്ലം സ്വദേശികള്‍ക്ക്
ഫേസ്ബുക്ക് ഗ്രൂപ്പിലെ വരുമാനം തട്ടിയെടുത്ത് സൈബര്‍ തട്ടിപ്പുസംഘം. കൊല്ലം കേന്ദ്രീകരിച്ചുള്ള ഫേസ്ബുക് ന്യൂസ് ചാനലിലെ വരുമാനമാണ് സൈബര്‍ തട്ടിപ്പുകാര്‍ ഹാക്ക് ചെയ്ത്. ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ഫേസ്ബുക്കും കൊല്ലം സ്വദേശികളെ കൈയൊഴിഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശികള്‍ പൊലീസിന് പരാതി നല്‍കി. പരാതി ലഭിച്ച പൊലീസ്, ഫേസ്ബുക്ക് അധികൃതര്‍ക്ക് പരാതി കൈമാറി. എന്നാല്‍ പണം തട്ടിയെടുത്തവര്‍ പാകിസ്ഥാനിലുള്ളവരായതിനാല്‍ അവിടത്തെ സര്‍ക്കാരിന് പരാതി നല്‍കാന്‍ പറഞ്ഞ് ഫേസ്ബുക് കൈയൊഴിയുകയായിരുന്നു.പരാതി ലഭിച്ചാല്‍ സൈബര്‍ തട്ടിപ്പ് നടത്തിയ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ഫെയ്സ്ബുക്ക് തയ്യാറാകണമെന്നും ഇത്തരം തട്ടിപ്പ് സംഭവിക്കുമ്പോള്‍ ഫേസ്ബുക്കിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സൈബര്‍ നിയമവിദഗ്ധന്‍ ജിയാസ് ജമാല്‍ പറയുന്നു.
എന്നാല്‍, ഇതിന് തയ്യാറാകാതെ മറ്റു രാജ്യങ്ങളില്‍ പോയി പരാതി നല്‍കാന്‍ ആവശ്യപ്പെടുന്നത് ഉത്തരവാ ദിത്യത്തില്‍നിന്നുള്ള ഒളിച്ചോട്ടവും നിയമവിരുദ്ധവുമാണെന്നും ജിയാസ് ജമാല്‍ പറഞ്ഞു.
No comments
Post a Comment