വാഹനങ്ങളിലെ തീപിടിത്തം; പുതിയ ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്ത് കുന്ദമംഗലം സ്‌കൂളിലെ ഫഹ്രി ഫറാസ്
കുന്ദമംഗലം: ഓടികൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീ പടര്‍ന്ന് ഡോറുകള്‍ തുറക്കാനാവാതെ വന്‍ ദുരന്തങ്ങള്‍ സംഭവിക്കാറുള്ള സാഹചര്യങ്ങളെ മുന്‍ നിര്‍ത്തി സുരക്ഷാ സംവിധാനത്തിന് ഉതകുന്ന പുതിയ ഒരു പ്രോഗ്രാം വികസിപ്പിച്ചെടുത്തിരിക്കുകയാണ് കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഫഹ്രി ഫറാസ്. ഓഗസ്റ്റ് 23, 24 തിയ്യയതികളിലായി എറണാകുളം ഇടപ്പള്ളിയില്‍ വെച്ച് നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് സംസ്ഥാന കാംപില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എസ് ഷാനവാസ് ഐ എ എസ്,ലിറ്റില്‍ കൈറ്റ്‌സ് സി ഇ ഒ കെ അന്‍വര്‍സാദത്ത് തുടങ്ങിയവരുടേയും ,വിവിധ ഐടി കംപനികളുടേയും സാന്നിധ്യത്തിലാണ് ഫയര്‍ഗാര്‍ഡ് എന്ന പുതിയ കംപ്യൂട്ടര്‍ പ്രോഗ്രാം ഫഹ്‌രി അവതരിപ്പിച്ചത്. പൈത്തണും ആര്‍ഡിനോ യുനോയും ഉപയോഗിച്ച് സ്വയം ഡവലപ് ചെയ്‌തെടുത്ത പ്രോഗ്രാം കണക്ട് ചെയ്ത ഒരു വാഹനത്തില്‍ തീയുടെ സാന്നിധ്യമുണ്ടായാല്‍ ഡോറുകള്‍ ഓട്ടോമാറ്റിക് ആയി തുറക്കപ്പെടുകയും തല്‍സമയം ഏറ്റവും അടുത്തുള്ള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ കോള്‍ റിംഗ് ചെയ്ത് പ്രസ്തുത മെസേജ് കൈമാറുകയും ചെയ്യുന്ന തരത്തിലാണ് ഈ പ്രോഗ്രാമിന്റെ പ്രവര്‍ത്തനം. യുനിസെഫിന്റെ മേല്‍ നോട്ടത്തില്‍ സംഘടിപ്പിക്കപ്പെട്ട കൈറ്റ്‌സ് സംസ്ഥാന കാംപില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമിംഗ്, ആനിമേഷന്‍ തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ച ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
കാംപിന്റെ ഭാഗമായി കേരള സ്റ്റാര്‍ടപ് മിഷന് കീഴിലുള്ള ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ സന്‍ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്
അവസരം ലഭിക്കും. യൂനിസെഫ്, സി ഡിറ്റ്,നാഷണല്‍ യൂനിവേര്‍സിറ്റി സിംഗപ്പൂര്‍, ഐസിഫോസ് എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ രണ്ട് ദിവസങ്ങളിലായിനടക്കുന്ന ഈ പരിപാടികളില്‍ കുട്ടികളോട് സംവദിക്കുണ്ട്.
No comments
Post a Comment