Header Ads

  • Breaking News

    കണ്ണൂരിൽ യെല്ലോ അലര്‍ട്ട്



    കണ്ണൂർ : ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത.ജാഗ്രതയുടെ ഭാഗമായി ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

    വടക്കന്‍ കര്‍ണാടകക്കും തെലങ്കാനക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരളത്തിന് മുകളിലൂടെ 1.5 കിലോമീറ്റര്‍ ഉയരത്തിലായി ന്യുനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്.

    ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ, എറണാകുളം, ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

    No comments

    Post Top Ad

    Post Bottom Ad