Header Ads

  • Breaking News

    ഇന്ന് രാത്രി മുതൽ നാല് ദിവസത്തേക്ക് പാസ്പോർട്ട് സേവനങ്ങൾ മുടങ്ങും




    കണ്ണൂർ :- സാങ്കേതിക അറ്റകുറ്റപ്പണികൾ കാരണം പാസ്പോർട്ട് സേവാ പോർട്ടലിലെ സേവനങ്ങൾ വ്യാഴാഴ്ച രാത്രി 8 മണി മുതൽ തിങ്കളാഴ്ച രാവിലെ 6 വരെ ലഭിക്കില്ലെന്ന് റീജണൽ പാസ്പോർട്ട് ഓഫീസർ അറിയിച്ചു. വെള്ളിയാഴ്ച കോഴിക്കോട് റീജണൽ പാസ്പോർട്ട് ഓഫീസ്, കണ്ണൂർ, പയ്യന്നൂർ  വെസ്റ്റ്ഹിൽ, വടകര, മലപ്പുറം, എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ, കാസർഗോഡ്  പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം എന്നിവ പ്രവർത്തിക്കില്ല.

    2024 ആഗസ്റ്റ് 30-ന് ഇതിനകം ബുക്ക് ചെയ്തിട്ടുള്ള അപ്പോയിൻ്റ്മെൻ്റുകൾ പുനഃക്രമീകരിക്കുകയും അപേക്ഷകരെ അറിയിക്കുകയും ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ പറയുന്നു. ഷെഡ്യൂൾ ചെയ്ത അപ്പോയിൻ്റ്മെൻ്റ് ദിവസം, അപേക്ഷകർ ഓഫീസിൽ നേരിട്ട് ഹാജരാകണം. വെരിഫിക്കേഷനായി ആവശ്യമായ രേഖകൾ നൽകാനും പോലീസ് വെരിഫിക്കേഷൻ പ്രക്രിയക്ക് വിധേയരാകാനും ആവശ്യപ്പെട്ടു.  

    No comments

    Post Top Ad

    Post Bottom Ad