പിതാവ് കാറിന്റെ താക്കോൽ നൽകാത്തതിനാൽ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം. നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന് ലൈസൻസ് ഉണ്ടായിരുന്നില്ല.
പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നത്. പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തല്ലിത്തകർത്തശേഷം കാർ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു.
No comments
Post a Comment