പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പരാതിയില്ലെന്ന് യുവതി; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ദമ്പതികളെ കൗണ്‍സിലിങിന് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ ഹാജരാക്കാന്‍ കെല്‍സയ്ക്ക് (കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി) ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയില്‍ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു.
കുടുംബ ബന്ധങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗണ്‍സിലിങിന് അയച്ചത്.
No comments
Post a Comment