ഓൺലൈൻ ലോൺ ആപ്പ് ഭീഷണി; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി
ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയോടുകൂടിയാണ് ആതിരയെ വീടിനുള്ളിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത് ആതിരയുടെ ഭർത്താവ് വിദേശത്താണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം യുവതിക്ക് ലഭിച്ചതായി കണ്ടെത്തിയത്. യുവതിയുടെ ഫോണിലേക്ക് നഗ്ന ചിത്രങ്ങൾ അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തിയതയാണ് പരാതി. നഗ്നചിത്രങ്ങൾ അയച്ചാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണി സന്ദേശങ്ങൾക്ക് മറുപടി നൽകിയിരുന്നു. യുവതി ആത്മഹത്യ ചെയ്ത ശേഷവും ഫോണിലേക്ക് സന്ദേശവും കോളും വന്നിട്ടുണ്ട്. യുവതിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു
No comments
Post a Comment