Header Ads

  • Breaking News

    എയർ ലിഫ്റ്റിംഗ് വൈകി: കാട്ടിലൂടെ ശരീരഭാഗങ്ങൾ കിലോമീറ്ററോളം ചുമന്ന് രക്ഷാപ്രവർത്തകർ




    വയനാട് ദുരനത്തിൽ മരിച്ചവരുടെ ശരീരഭാ​ഗങ്ങളുമായി ദുഷ്കരമായ കാട്ടിലൂടെ കിലോമീറ്ററോളം ചുമന്ന് രക്ഷാപ്രവർത്തകർ. എയർ ലിഫ്റ്റിം​ഗ് വൈകിയതോടെയാണ് ശരീരഭാഗങ്ങളുമായി രക്ഷാപ്രവർത്തകർക്ക് കാട്ടിലൂടെ ചുമക്കേണ്ടിവന്നത്. സൂചിപ്പാറയിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളാണ് സന്നദ്ധ പ്രവർത്തകർ കിലോമീറ്ററോളം ചുമന്നത്ചെങ്കുത്തായ കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള ഉൾവനമാണ് സൂചിപ്പാറയിലുള്ളത്. ഉരുൾപൊട്ടലിൽ വലിയ പാറകളാണ് ഇവിടേക്ക് വന്ന് അടിഞ്ഞത്. ഇതിനിടയിൽ നിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കാലിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയതെന്നാണ് സൂചന. 15ഓളം വരുന്ന അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്.വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്ക് മാർഗനിർദേശം നൽകിയിരുന്നു. ശരീരഭാഗങ്ങൾ അവിടെ ഉപേക്ഷിച്ച് പോരാൻ തയാറല്ലെന്ന് സംഘം പറയുന്നു. ജീർണ്ണിച്ച അവസ്ഥയിലാണ് മൃതദേഹ ഭാഗങ്ങൾ ഉള്ളത്. ഇത് കവറിൽ പൊതിഞ്ഞുകൊണ്ടാണ് ഇവർ കാട്ടിലൂടെ എത്തുന്നത്. ശരീര ഭാ​ഗങ്ങളുമായി അവർ‌ ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചേരും.


    No comments

    Post Top Ad

    Post Bottom Ad