മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊന്ന പ്രതി തെളിവ് നശിപ്പിക്കാന്‍ വസ്ത്രം അലക്കി
കൊല്‍ക്കത്ത: ആര്‍.ജി.കാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യത്തിന് ശേഷം വസ്ത്രങ്ങള്‍ അലക്കിയതായി പൊലീസ്. വെള്ളിയാഴ്ച പുലര്‍ച്ചെ കൃത്യം നടത്തിയ ശേഷം ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് മദ്യലഹരിയില്‍ ഉറങ്ങി.
ഉറക്കമുണര്‍ന്ന ശേഷം തെളിവ് നശിപ്പിക്കാനായാണ് തന്റെ വസ്ത്രം കഴുകിയതെന്ന് ചോദ്യം ചെയ്യലിനിടെ പ്രതി സമ്മതിക്കുകയായിരുന്നു. സംഭവത്തില്‍ നിര്‍ണായക തെളിവായ പ്രതിയുടെ ഷൂസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രക്തക്കറ ഉള്ളതായാണ് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്.
അതേസമയം, പ്രതിയായ സഞ്ജയ് റോയ് അശ്ലീല വിഡിയോകള്‍ സ്ഥിരമായി കണ്ടിരുന്നതായി പൊലീസ് പറയുന്നത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിരവധി അശ്ലീല വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി കൊല്‍ക്കത്ത പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയായ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
No comments
Post a Comment