മുഴുവൻ അവയവങ്ങളും ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രം കൈമാറി
കണ്ണൂർ : ചൊവ്വ ഹയർസെക്കൻഡറി സ്‌കൂൾ ജെആർസി യൂണിറ്റിന്റെ നേതൃത്വത്തിൽ അവയവദാന ബോധവൽക്കരണ ക്ലാസ് നടന്നു.ലോക അവയവ ദാന ദിനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.ഡോ തസ്‌നീം ക്ലാസ് കൈകാര്യം ചെയ്തു.ഹെഡ്‌മിസ്ട്രസ് ഷീജ മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ വച്ച് ജെആർസി കോഡിനേറ്റർ ജിജിൽ മാസ്റ്റർ തന്റെ മുഴുവൻ അവയവങ്ങളും ദാനം ചെയ്തുകൊണ്ടുള്ള സമ്മതപത്രം കൈമാറി.
അവയവദാനത്തിന് നല്ല മനസ്സ് മാത്രം പോര,ശാസ്ത്ര അവബോധവും ആവശ്യമാണ്,ആ ദൗത്യമാണ് ജെആർസി ഏറ്റെടുക്കുന്നതെന്ന് ജിജിൽ മാസ്റ്റർ അഭിപ്രായപ്പെട്ടു.
ജെആർസി കോഡിനേറ്റർമാരായ ജിജിൽ മാസ്റ്റർ ,ആതിര, എന്നിവരോടൊപ്പം പി.ശ്രീജ ടീച്ചർ,മഹേഷ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.നിർവഹിക്കുന്നു.
No comments
Post a Comment