റസിഡന്റ് ട്യൂട്ടർ, ഡെപ്യൂട്ടി രജിസ്ട്രാർ, ക്ലർക്ക്, ഇൻസ്ട്രക്ടർ, എൽ ഡി ക്ലർക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം
അങ്കണവാടി ഹെൽപ്പർ: അഭിമുഖം
നെന്മേനി പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം ഓഗസ്റ്റ് 16, 17, 19 തിയതികളിൽ നടക്കും. അപേക്ഷകർ ബന്ധപ്പെട്ട രേഖകളുമായി കോളിയാടി പാരിഷ് ഹാളിൽ എത്തണം. കത്ത് ലഭിക്കാത്തവക്ക് സുൽത്താൻ ബത്തേരി അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ-04936 261300.
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാർ, ക്ലറിക്കൽ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്സിംഗ് ട്യൂട്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഇൻഡ്യൻ നഴ്സിംഗ് കൗൺസിൽ നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരാണ് ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത്. സർക്കാർ സർവീസിൽ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥർക്ക് ക്ലറിക്കൽ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകൾ, ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, നോട്ടിഫിക്കേഷനു ശേഷം മാതൃവകുപ്പിൽ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം സെപ്റ്റംബർ 19 നു 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
റസിഡന്റ് ട്യൂട്ടർ താത്കാലിക നിയമനം
മുവാറ്റുപുഴ ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിന് കീഴിൽ മാതിരപ്പിള്ളി നേര്യമംഗലം, സ്ഥലങ്ങളിൽ പെൺകുട്ടികൾക്കായും പിണവൂർകുടിയിൽ ആൺകുട്ടികൾക്കായും പ്രവർത്തിക്കുന്ന പ്രി മെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ രാത്രി കാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് പ്രതിമാസം 15,000 രൂപ വേതന വ്യവസ്ഥയിൽ നിയമിക്കുന്നതിന് ബി.എഡ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തിയിൽ മുൻപരിചയമുള്ളവർക്കും അധിക യോഗ്യത ഉള്ളവർക്കും എസ്.സി എസ്.റ്റി വിഭാഗക്കാർക്കും മുൻഗണന. അപേക്ഷകർ മുവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല പട്ടികവർഗ്ഗ വികസന വകുപ്പ് ആഫീസിൽ ആഗസ്റ്റ് ആഗസ്റ്റ് 16- ന് രാവിലെ 11- ന് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. തെരഞ്ഞെടുക്കപ്പെടുന്നവർ ഹോസ്റ്റലിൽ താമസിച്ച് സേവനം ചെയ്യേണ്ടതാണ്. നിയമനം താത്കാലികവും 2025 മാർച്ച് 31-ന് വരെ മാത്രം കാലാവധി ഉള്ളതുമായിരിക്കും.
സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവ്
സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദവുമാണ് എൽ.ഡി ക്ലർക്ക് തസ്തികയുടെ യോഗ്യത. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 10 മണിവരെ. 0471 232043
No comments
Post a Comment