ബോംബ് ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയിലെ ടിഷ്യു പേപ്പറില്‍; അന്വേഷണം ഏറ്റെടുത്ത് പൊലീസ്
തിരുവനന്തപുരം: മുംബൈ – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യുപേപ്പറില്‍. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരെ ഇറക്കിയ ശേഷമായിരിന്നു പരിശോധന.
വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരില്‍ ആരെങ്കിലുമാകാം സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. അന്വേഷണം പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.
No comments
Post a Comment