ഉളിക്കൽ: നുച്ചിയാട് ചുഴലിഭഗവതി ക്ഷേത്രത്തിൽ ദീർഘകാലമായുള്ള ഇലത്താള വിദ്വാനും, ഉത്സവ ആഷോഷങ്ങൾ വരുമ്പോൾ മറ്റ് നിരവധി ക്ഷേത്രങ്ങളിൽ ഇലത്താള വിഭാഗത്തിൽ ജോലി ചെയ്തു വരികയും ചെയ്‌ത ഇലത്താള വാദ്യ കലാകാരൻ നുച്ചിയട്ടെ വടക്കേവീട്ടിൽ അനന്തമാരാർ (82) അന്തരിച്ചു. 1973 കാലഘട്ടം മുതലുള്ള നിരവധി കാലം മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിലെ ഇലത്താള പ്രമാണി കൂടിയായിരുന്നു അനന്തമാരാർ. ഭാര്യ: കാർത്യായനി.
മക്കൾ: ഉണ്ണികൃഷ്ണൻ, ജയലളിത. മരുമകൻ: പ്രസാദ്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ (20.08.2024 ന് ചൊവ്വാഴ്ച ) രാവിലെ 9 മണിയോട് കൂടി വീട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 11 മണിക്ക് പൊയ്യൂർക്കരി ശാന്തിതീരം പൊതു ശ്മശാനത്തിൽ സാംസ്‌ക്കരിക്കും
No comments
Post a Comment