Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

    വൈദ്യുതി മുടങ്ങും

    ആഗസ്റ്റ് 30ന് രാവിലെ എട്ട് മണി മുതൽ മൂന്ന് മണി വരെ വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ കായലോട്, കുട്ടിച്ചാത്തൻമഠം ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി തടസ്സപ്പെടും.

    വിചാരണ മാറ്റി

    തലശ്ശേരി എസ്ഡിഎം കോടതിയിലെ ആഗസ്റ്റ് 30ലെ എം സി കേസുകളുടെ വിചാരണ ഒക്ടോബർ ഒമ്പതിലേക്കും സെപ്റ്റംബർ നാലിലെ വിചാരണ സെപ്റ്റംബർ ആറിലേക്കും മാറ്റി.

    ശിൽപശാല

    തളിപ്പറമ്പ് ടൗൺ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്വയംതൊഴിൽ ബോധവത്കരണ ശിൽപശാലയും ക്യാമ്പ് രജിസ്‌ട്രേഷനും ആഗസ്റ്റ് 31ന് രാവിലെ 10.30ന് വളക്കൈ മണക്കാട്ട് മദ്രസ ഹാളിൽ നടക്കും.

    സീറ്റൊഴിവ്

    നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബികോം കോ-ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.  താൽപര്യമുള്ളവർ ആഗസ്റ്റ് 31 ന് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. എസ് സി/എസ് ടി/ഒ ബി സി/ഒ ബി എച്ച് ആന്റ് ഫിഷർമാൻ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ : 0497 2877600, 8547005059, 9567086541, 8281044016

    സീറ്റൊഴിവ്

    കുറുമാത്തൂർ ഗവ.ഐ ടി ഐ യിൽ മെക്കാനിക്ക്  അഗ്രികൾച്ചറൽ മെഷീനറി ട്രേഡിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യം ഉള്ള ഓൺലൈൻ അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31 ന് 10 മണിക്ക് രക്ഷിതാവിനൊപ്പം ഐ ടി ഐ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9497639626, 9061762960

    സീറ്റൊഴിവ്

    പെരിങ്ങോം സർക്കാർ കോളേജിൽ 2024-24 അധ്യയന വർഷം ഒന്നാം വർഷ എം.എ ഇംഗ്ലീഷ് വിഷയത്തിൽ വിവിധ വീഭാഗങ്ങളിലായി ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആഗസ്റ്റ് 31 ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04985 295770  ഇമെയിൽ  govtcollegepnr@gmai.com

    ബോധവത്കരണ സെമിനാർ

    കണ്ണൂർ എസ് എൻ കോളേജ് ആന്റി-വുമൺ ഹരാസ്മെന്റ് സെല്ലിന്റെ ആഭ്യുമുഖ്യത്തിൽ ലീഗൽ ഷീൽഡ്സ് എഗെയിൻസ്റ്റ്  ഹരാസ്മെന്റ് അണ്ടർസ്റ്റാന്റിംഗ് യുവർ പ്രൊട്ടക്ഷൻ എന്ന പേരിൽ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമത്തെക്കുറിച്ചും പോഷ് ആക്ട് 2013 നെ കുറിച്ചും ഉള്ള ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.  ഡിഎംഒ ഡോ എം പിയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ എസ് എൻ കോളേജ്  പ്രിൻസിപ്പൽ ഡോ സി പി സതീഷ്, ശ്രേഷ്മ രാജൻ, അനുരാധ, സാമിന സത്യനാഥ്, ഡോ ജയശ്രീ, ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡൽ ഓഫീസർ ഡോ വീണ ഹർഷൻ എന്നിവർ സംസാരിച്ചു.

    പാരമ്പര്യേതര ട്രസ്റ്റി നിയമനം

    തളിപ്പറമ്പ് ചെങ്ങളായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാല് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷൻ നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസിൽ സെപ്റ്റംബർ 13 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി അപേക്ഷ ലഭിക്കണം. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡ് വെബ്‌സൈറ്റിലോ നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിലോ എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.

    രേഖകൾ ഹാജരാക്കണം

    മലബാർ ദേവസ്വം ബോർഡ് കാസർഗോഡ് ഡിവിഷനിൽ നിന്നും നിലവിൽ ധനസഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികർ/കോലധാരികൾ എന്നിവർക്ക് 2023 ഏപ്രിൽ മുതലുള്ള വേതനം ലഭിക്കാനായി ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യപത്രം, മലബാർ ദേവസ്വം ബോർഡിൽ നിന്നും അനുവദിച്ച ഐഡന്റിറ്റി കാർഡിന്റെ പകർപ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, മൊബെൽ നമ്പർ എന്നിവ മലബാർ ദേവസ്വം ബോർഡ് നീലേശ്വരം ഡിവിഷൻ ഓഫീസിൽ സെപ്റ്റംബർ അഞ്ചിന് മുമ്പായി ഹാജരാക്കണമെന്ന് അസി.കമ്മീഷണർ അറിയിച്ചു.

    മട്ടന്നൂർ മണ്ഡലം ജനകീയ സദസ്സ് ഏഴിന്

    മട്ടന്നൂർ മണ്ഡലത്തിലെ പൊതുജന യാത്രാക്ലേശം പരിഹരിക്കാൻ പുതിയ ബസ് റൂട്ടുകൾ അനുവദിക്കുന്നതിന് കെ കെ ശൈലജടീച്ചർ എം എൽ എ യുടെ അധ്യക്ഷതയിൽ ആഗസ്റ്റ് 31 നടത്താനിരുന്ന ജനകീയ സദസ്സ് സെപ്റ്റംബർ ഏഴിലേക്ക് മാറ്റി. സദസ്സ് ഏഴിന് രാവിലെ 10 മണിക്ക് മട്ടന്നൂർ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ഇരിട്ടി ജോയിന്റ് ആർടിഒ അറിയിച്ചു. ജനകീയ സദസ്സിലേക്ക് ജനപ്രതിനിധികൾ, പൊതുജനങ്ങൾ, സന്നദ്ധസംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, ബസ് ഓണേഴ്സ് അസോസിയേഷൻ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കാനും ശക്തിപ്പെടുത്താനുമുള്ള റൂട്ട് നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ജോയിന്റ് ആർ ടി ഒ അറിയിച്ചു.

    സീറ്റൊഴിവ്

    കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ ബി എസ്‌സി മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 31ന് 11 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ : 0497 2746175

    കരിയർ ഏജന്റ് നിയമനം

    ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ (എൽ ഐ സി ഓഫ് ഇന്ത്യ) സ്ഥാപനത്തിൽ കരിയർ ഏജന്റ് (സ്ത്രീകൾ മാത്രം) തസ്തികയിൽ 50 ഒഴിവുണ്ട്. യോഗ്യത എസ് എസ് എൽ സി, പ്രായപരിധി 18-65.  യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ് 0460 2209400,  തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700

    ഇന്റർവ്യൂ

    സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ അറ്റൻഡർ, ഡിസ്പെൻസർ, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 1970 ഡിസംബർ ഒന്നിന് ശേഷം ജനനതീയതി ഉള്ളവരും സർക്കാർ ഹോമിയോ ആശുപത്രി/ഡിസ്പെൻസറി / ടി സി എം സി  എ ക്ലാസ് രജിസ്ട്രേഷൻ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം, എസ് എസ് എൽ സി അടിസ്ഥാന യോഗ്യത എന്നിവ ഉള്ളവരുമായിരിക്കണം.  ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസ് (ഹോമിയോ) എഫ് ബ്ലോക്കിൽ സെപ്റ്റംബർ അഞ്ചിന് രാവിലെ 10.30 ന് ഹാജരാവുക. ഫോൺ : 0497 2711726

    എൻഡ്യൂറൻസ് ടെസ്റ്റ്

    കണ്ണൂർ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ആഫീസർ (ട്രെയിനി-പുരുഷൻ) തസ്തികയുടെ നേരിട്ടുള്ള നിയമനത്തിന് (കാറ്റഗറി നമ്പർ 307/2023) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് സെപ്റ്റംബർ നാലിന് കോഴിക്കോട് ജില്ലയിലെ ഭട്ട് റോഡ് ജംഗ്ഷൻ (തെക്കുഭാഗം), ആയുർവേദ ഹോസ്പിറ്റലിന് സമീപം, ബീച്ച് റോഡ്, കോഴിക്കോട് റോഡിൽ എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. അറിയിപ്പ് ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിലും, എസ് എം എസ് മുഖേനയും നൽകിയിട്ടുണ്ട്. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മീഷൻ നിർദേശിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുമായി നേരിട്ട് ഹാജരാവുക. ഫോൺ: 0497 2700482

    സീറ്റൊഴിവ്

    കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആൻഡ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിൽ സീറ്റൊഴിവ് ഉണ്ട്.  താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. ഫോൺ : 0490 2321888, 9400096100.

    കമ്പ്യൂട്ടർ കോഴ്സുകൾ

    കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചേഴ്‌സ് ട്രെയിനിംഗ് എന്നിവയാണ് കോഴ്സുകൾ.  ഫോൺ: 0460 2205474, 0460 2954252.

    മണ്ണെണ്ണ സബ്സിഡി: ലൈസൻസ് പുതുക്കണം

    2024 ഒക്ടോബർ ഒന്ന് മുതൽ നിലവിൽ മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ലൈസൻസുള്ള യാനങ്ങൾക്ക് മാത്രമേ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്യൂ എന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കണ്ണൂർ അറിയിച്ചു. അർഹതപ്പെട്ട മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ സബ്സിഡി ലഭിക്കുന്നതിന് ജില്ലയിലെ നിലവിൽ ലൈസൻസ് ഉണ്ടായിരിക്കണം. കാലാവധി കഴിഞ്ഞ ലൈസൻസ് ഉടനെ പുതുക്കണമെന്നും അറിയിച്ചു.

    മെഡിക്കൽ ഓഫീസർ നിയമനം.

    ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്കുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ ആറിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കും.  യോഗ്യത എം ബി ബി എസ് (സൈക്യാട്രിയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന). ഫോൺ : 0497 2734343, ഇ-മെയിൽ  : dmhpkannur@gmail.com

    എൽ എ(എൻ എച്ച്) കേസുകൾ മാറ്റി

    ആഗസ്റ്റ് 30 ന് വിചാരണയ്ക്കുള്ള എല്ലാ ആർബിട്രേഷൻ എൽ എ(എൻ എച്ച്) കേസുകളും സെപ്റ്റംബർ 27 ന് മൂന്ന് മണിയിലേക്ക് മാറ്റിയതായി ആർബിട്രേറ്റർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad