മഹാരാഷ്ട്രയില്‍ മലയാളി ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍
മഹാരാഷ്ട്രയില്‍ മലയാളിയെ ദുരൂഹ സാഹചര്യത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് കൊല്ലം സ്വദേശിയായ ഗിരീഷ് പിള്ളയെ (50) വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കോലാപൂരിലെ ടയര്‍ കടയിലാണ് വെട്ടേറ്റ നിലയില്‍ ഗിരീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
No comments
Post a Comment